വ്യവസായ രംഗത്തെ അതികായന്‍ ഇലോണ്‍ മസ്‌ക് ഓസ്‌ട്രേലിയന്‍ നടി നാടഷ ബസെറ്റുമായി ഡേറ്റിങിലാണെന്ന് റിപ്പോര്‍ട്ട്. 2021 ലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സിന്റെ സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമാണ്.
”ബാങ്ക് ബാലന്‍സ് കണ്ടിട്ടല്ല, 50 കാരന്റെ തലച്ചോറാണ് തന്നെ വീഴ്ത്തിയത്”, എന്നാണ് ഇത് സംബന്ധിച്ച് നടാഷ പറഞ്ഞതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ നടാഷയും ഉണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ ഇവര്‍ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റില്‍ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാവാന്‍ തുടങ്ങിയത്.
ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും മുന്‍ കാമുകി കനേഡിയന്‍ ഗായികയായ ഗ്രൈംസുമായി പിരിഞ്ഞതിന് ശേഷമാണ് നടാഷയുമായി പ്രണയത്തിലായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജസ്റ്റിന്‍ മസ്‌ക് ആണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ല്‍ ഇവരുമായി വേര്‍പിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേര്‍പിരിയുകയും ചെയ്തു. ആദ്യ ഭാര്യയില്‍ മസ്‌കിന് അഞ്ച് മക്കളുണ്ട്.