ഇസ്ലാമാബാദ്: ഉന്നത പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്.
സ്വിസ് ബാങ്കിലെ 600 അക്കൗണ്ടുകള്‍ 1400 പാക് പൗരന്മാരുടേതാണെന്ന് കണ്ടെത്തി. ഇതില്‍ പ്രധാന രാഷ്‌ട്രീയ നേതാക്കളും, സൈനിക ജനറല്‍മാരുമെല്ലാമുണ്ട്.
സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് റഹ്മാന്‍ ഖാന്‍ വാങ്ങിയത്. 1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍.
4.42 മില്യണ്‍ സ്വിസ് ഫ്രാങ്കാണ് പാകിസ്ഥാന്‍ പൗരന്മാര്‍ സ്വിസ് അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പാകിസ്ഥാനിലെ പല പ്രബലരായ രാഷ്‌ട്രീയ നേതാക്കളും തിരഞ്ഞെടുപ്പ് സമയത്ത് സ്വിസ് ബാങ്കില്‍ അക്കൗണ്ടുളളതായി തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികയില്‍ സൂചിപ്പിച്ചിട്ടില്ല.
ഈ അക്കൗണ്ടുകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക അഴിമതി സൂചിക പ്രകാരം ആകെ 180ല്‍ 140ാം സ്ഥാനത്താണ് പാകിസ്ഥാന്‍.