<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കിയിട്ടാണ് പി.ടി തോമസ് കടന്നു പോയത്’:വി.ഡി സതീശൻ

Web Desk by Web Desk
Feb 21, 2022, 06:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം;പി.ടി തോമസിന്റെ അവിശ്വസനീയമായ വേര്‍പാടും പി.ടി ഇല്ലാത്ത നിയമസഭയും യു.ഡി.എഫിന് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് അദ്ദേഹം നമ്മളില്‍ നിന്നും വേര്‍പെട്ടു പോയത്. ഒരു കാലത്ത് മനുഷ്യന്‍ ചെന്നെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഇടുക്കിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും കടന്നു വന്ന് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കിയിട്ടാണ് പി.ടി തോമസ് കടന്നു പോയത്. നിലപാടുകളിലെ കാര്‍ക്കശ്യമാണ് പി.ടിയെ വ്യത്യസ്തനാക്കിയിരുന്നത്. കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി തനിക്കുണ്ടാകുന്ന ബോധ്യങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനും ആ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹം എന്നും കരുത്ത് കാട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലെ അഗ്നിയായിരുന്നു പി.ടി തോമസ്. വിദ്യാര്‍ഥി രാഷ്ട്രീയ കാലത്തെ തീ അവസാന ശ്വാസം വരെ കാത്തു സൂക്ഷിച്ചിരുന്നു. ഏറ്റെടുക്കുന്ന നിയോഗങ്ങള്‍ പൂര്‍ണതയിലെത്തിക്കാനുള്ള പ്രതിബന്ധത പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രമല്ല പാരിസ്ഥിതിക പ്രശ്‌നങ്ങളിലും പി.ടിക്ക് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ആ നിലപാടുകള്‍ പിന്നീട് വിവാദങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വീട്ടുവീഴ്ച ചെയ്യാതെ, തളര്‍ന്നു പോകാതെ, പിന്തിരിഞ്ഞോടാതെ, അതിനെ മറികടക്കാനുള്ള ആര്‍ജ്ജവത്തോടെ എന്നും നിലനിന്നു. 

കിട്ടാവുന്ന രേഖകള്‍ മുഴുവന്‍ സമാഹരിച്ച് തന്റെ വാദമുഖങ്ങളെ സമ്പന്നമാക്കുവാന്‍ ഗവേഷണം നടത്തുകയും പഠനം നടത്തുകയും ചെയ്യുമായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തു മാത്രമല്ല സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘മാനവ സംസ്‌കൃതി’യുടെ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള ബന്ധവും പരന്ന വായനയും എഴുതാനുള്ള ആഗ്രഹവുമൊക്കെ സാംസ്‌കാരിക രംഗത്തും അദ്ദേഹത്തെ വ്യത്യസ്തനാക്കി. 

പി.ടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും മുന്നില്‍ നിന്നു കൊണ്ട് കുന്ത മുനയായി മാറിക്കൊണ്ടിരുന്ന പോരാളിയായിരുന്നു. 2010-ല്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടം നടത്തുമ്പോള്‍ ഡല്‍ഹിയിലെ കരുത്ത് പി.ടി തോമസായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ കൂടിയാണ് പി.ടി. ഞാന്‍ തേവര എസ്.എച്ച് കോളജില്‍ യൂണിറ്റ് പ്രസിഡന്റായിരുന്നപ്പോള്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. വാത്സല്യത്തോടെ രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹം കൈപിടിച്ചുകൊണ്ടു വന്നവരില്‍ ഒരാള്‍ കൂടിയാണ് ഞാനെന്നത് അഭിമനത്തോടെ ഓര്‍ക്കുന്നു. 

വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആര്‍ജ്ജവത്തോടെ അത് നടപ്പാക്കുകയും ചെയ്തിരുന്ന ഒരാളാണ്. കേരള സമൂഹത്തില്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും ശ്രമിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു പി.ടി. വരാനിരിക്കുന്ന നാളുകളില്‍ ഞങ്ങളുടെ വഴികളിലെ പ്രകാശഗോപുരമായി അദ്ദേഹം നില നില്‍ക്കുമെന്ന് ഉറപ്പുണ്ട്. പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവുകളര്‍പ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ReadAlso:

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരും | Houthi strike on Yemen government military camp kills at least 50

ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; ആരോഗ്യവകുപ്പ് സർക്കുലർ

മാസപ്പടി ഹവാല കേസ്; ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി, അക്കൗണ്ടുകളുടെ വിവരം തേടും

Latest News

യമനിലെ സര്‍ക്കാര്‍ മിലിറ്ററി ക്യാമ്പില്‍ ഹൂതി ആക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു | Houthi strike on Yemen government military camp kills at least 50

മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ BCCI മുഖ്യ സെലക്ടർ; നിയമനം അജിത് അഗാർക്കർക്ക് പകരം

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

അണ്ഡത്തിന് 25,000-30,000 രൂപ; ഒരു സ്ത്രീയിൽ നിന്ന് അണ്ഡമെടുത്തത് 33 തവണ; ചൂഷണത്തിനിരയായത് 40 സ്ത്രീകൾ

ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പ്; മൂന്ന് പ്രതികൾ രാജസ്ഥാനിൽ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies