കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയി തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം ഒത്തുതീർപ്പിലേക്ക്. സി ഐ ടി യു നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായി. കടയുടെ മുന്നിലെ സമര പന്തൽ പൊളിച്ചു മാറ്റും. ലേബർ കമ്മീഷണർ എസ്. ചിത്ര ഐ.എ.എസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച നടത്തിയത്. ചർച്ചയിൽ കടയുടമ റബീഹ് മുഹമ്മദ് കുട്ടിയും ചർച്ചയിൽ പങ്ക് എടുത്തിരുന്നു.
വലിയ വാഹനങ്ങളിൽ വരുന്ന ലോഡ് സിഐടിയുവിന് ഇറക്കാം. ചെറിയ വാഹനങ്ങളിലേയും കടയ്ക്കുള്ളിലെയും ചരക്ക് നീക്കം ഉടമക്കും നടത്താമെന്ന് ചർച്ചയിൽ തീരുമാനം എടുത്തിട്ടുണ്ട്.