കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും.
ഇതിനിടെ വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിൽ എത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക.