മസ്കത്ത്: കടൽത്തീരങ്ങളിൽ അപകടകരമാംവിധം വാഹനങ്ങൾ ഓടിച്ചതിന് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽവുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡാണ് മഹൗട്ട് വിലായത്തിലെ ബർ അൽ ഹകമാൻ കടൽത്തീരത്ത് വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്.
ബീച്ചിലെത്തുന്നവെര അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വാഹനങ്ങൾ ഓടിച്ചിരുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.