കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. വീട്ടുമുറ്റത്ത് വച്ചാണ് കൊലപാതകം നടന്നത്. കണ്ടാലറിയുന്ന ആർ എസ് എസ്- ബി ജെ പി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും, ബഹളം കേട്ടെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടെന്നും ഹരിദാസിന്റെ സഹോദരൻ സുരേന്ദ്രൻ വ്യക്തമാക്കി.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരിദാസിന് ആർ എസ് എസി ന്റെയും ബിജെപിയുടെയും ഭീഷണി ഉണ്ടായിരുന്നതായും, പുലർച്ചെ ഒന്നരയായപ്പോൾ ബഹളം കേട്ട് എഴുന്നേറ്റ് ഓടിച്ചെന്നപ്പോഴേയ്ക്കും ആയുധം വീശി അവർ രക്ഷപ്പെടുകയായിരുന്നുവെന്നും സുരേന്ദ്രൻ പറയുന്നു.