ലഖ്‌നൗ: യുപിയിലെ ലഖ്‌നൗ എയര്‍പോര്‍ട്ടിൽ 1.19 കോടി രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമം. കാല്‍പ്പാദത്തില്‍ ടേപ്പ് വെച്ച് ഒട്ടിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. 1.19 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് സ്വര്‍ണം കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരാണ് പിടിയിലായത്. സ്വര്‍ണം കാല്‍പ്പാദത്തില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞയാഴ്ച കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഏഴു യാത്രക്കാരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 6.2 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.