ചാത്തന്നൂർ: കാരംകോട്ടെ കൊല്ലം സഹകരണ സ്പിന്നിങ് മിൽ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
അഞ്ച് വർഷത്തിലധികമായി കുടിശ്ശികയായ 155 തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും മില്ലിലെ സ്ഥിരം തൊഴിലാളികളുടെ കുടിശ്ശികയായ ഒമ്പത് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും.
ആകെ 8.5 കോടി രൂപയാണ് ഇതിനായി നൽകുന്നത്. ഗ്രാറ്റ്വിറ്റി കുടിശ്ശിക വിതരണം ധന മന്ത്രി കെ.എൻ. ബാലഗോപാലും കുടിശ്ശിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണം കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും നിർവഹിക്കും. ഒരു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മിൽ ചെയർമാൻ എ.ആർ.ബഷീർ പറഞ്ഞു.