തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇപ്പോൾ 4590 രൂപയാണ് വില. ഒരു പവന് 36720 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു, 3790 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.
ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറികളിൽ 4550 രൂപയ്ക്കാണ് സ്വർണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു. പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
















