യു.പി.ഐ (UPI) ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിൽ (MDR) ചാർജ് ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ ബാങ്ക്. ഒക്ടോബറിൽ നടപ്പിലാക്കാനിരിക്കുന്ന 0.4 ശതമാനം എം.ഡി.ആർ ചാർജിൽ 0.28 ശതമാനവും ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
.പി.ഐ ഇടപാടുകൾക്ക് ഡിജിറ്റൽ ചാർജുകൾ നിലവിൽ വരാനിരിക്കെയാണ് ബാങ്ക് വ്യാപാരികൾക്കും ഉപയോക്താക്കൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനം നടത്തിയത്.
ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഐ ഇടപാടുകളില്‍ നിലവില്‍ ബാങ്കിന് നേരിട്ട് വരുമാനം ലഭിക്കുന്നില്ലെങ്കിലും, ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ജീവനക്കാരുടെ ആവശ്യകത കുറയ്ക്കാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 15 മുതല്‍ നിശ്ചിത 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആര്‍ ചാര്‍ജ് നിലവില്‍ വരാനിരിക്കുകയാണ്. ഇതില്‍ 0.28 ശതമാനം ഉപഭോക്താവിന്റെ ബാങ്കിന് ലഭിക്കുന്ന വിഹിതമാണ്. ഈ 0.28 ശതമാനം ചാര്‍ജ് വ്യാപാരികളില്‍ നിന്ന് ഈടാക്കാതെ ബാങ്ക് തന്നെ വഹിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ് ഇന്ത്യന്‍ ബാങ്ക് വ്യക്തമാക്കുന്നത്.
അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡായിരിക്കും എടുക്കുക.ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഉയര്‍ന്ന ഇടപാട് മൂല്യമുള്ള വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ ചാര്‍ജ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുന്ന രീതിയുണ്ട്. സമാനമായ രീതിയില്‍ യുപിഐ ഇടപാടുകളിലും ചാര്‍ജ് ഒഴിവാക്കുന്നതാണ് പരിഗണിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.















