ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,051 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 206 മരണമാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.93 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 2,02,131 പേരാണ്.