തിരുവനന്തപുരം: ബി എസ് സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് മാത്രമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 25, 26 തീയതികളിൽ ഓൺലൈനായി നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64 നമ്പറിൽ ബന്ധപ്പെടുക.