തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർഥികൾ ഇന്നു സ്കൂളുകളിലെത്തും.കോവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾക്കും ഐസിഎസ്ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ – ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്.