കണ്ണൂർ;കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്നത്.മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.