ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് (73) അന്തരിച്ചു. യുക്രെയ്ൻകാരനായ അക്രമോവ് 1995-97 കാലത്താണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിൻ്റെ പരിശീലകനായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്ക് (94) അക്രമോവിൻ്റെ കാലത്താണ്. ഇതിഹാസതാരം ബൈചുങ് ബൂട്ടിയക്ക് ദേശീയ ടീമിൽ സ്ഥാനം നൽകിയതും ഇദ്ദേഹമായിരുന്നു.