അജിത് നായകനാവുന്ന വലിമൈയുടെ റിസർവേഷൻ ഫെബ്രുവരി 21-ന് തുടങ്ങും. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന അജിത് ചിത്രമാണ് വലിമൈ. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത് .ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റത് വാർത്തയായിരുന്നു. ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
E4 എന്റർടെയ്ൻമെന്റ്സാണ് ഫെബ്രുവരി 24 ന് വലിമൈ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.