തിരുവനന്തപുരം: നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാൻ സർക്കാർ അനുമതി നൽകി. കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
നേരത്തേ എൽഡിസി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്സണൽ നിയമനത്തിനെതിരെ ഗവർണർ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം നടന്നിരിക്കുന്നത്.