തിരൂർ: ഷിഗല്ല രോഗബാധയിൽ മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.
ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ, മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.