തൃശൂർ: ചാവക്കാട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവർ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.