തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ രൂക്ഷ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി എംപി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തര്‍ക്കങ്ങള്‍ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേര് കണ്ണോടുകൂടി കാണണമെന്നും സുരേഷ് ഗോപി പറയുന്നു.