ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാഡ്’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അഞ്ജലി അമീർ ആണ് നായികയായെത്തുന്നത്. പോസ്റ്റർ ശരത് അപ്പനിയും പങ്കുവച്ചു. താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബെർനാഡ്’ എന്ന് ശരത് അപ്പനി പറഞ്ഞു.
ദേവപ്രസാദ് നാരായണനാണ് ‘ബെർനാർഡ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാർക്കിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്.
ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് നിർവ്വഹിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSarathAppaniOfficial%2Fposts%2F491357372347679&show_text=true&width=500