എന്നെ കൂട്ടംകൂടി ആക്രമിക്കുകയാണെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. എല്ലാത്തിനും പിന്നില്‍ എം.ശിവശങ്കറാണെന്നും തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. എനിക്ക് ആർ.എസ്.എസ് എന്താണെന്ന് പോലും തനിക്കറിയില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ലെന്നും സ്വപ്ന വ്യക്തമാക്കി. ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്, മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല.. മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. സ്വപ്ന പറഞ്ഞു. സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന എന്‍.ജി.ഒ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വപ്ന.
അതേസമയം, അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിയിൽ സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച്.ആര്‍.ഡി.എസിനെതിരെ സംസ്ഥാന എസ്.സി.എസ്.ടി കമ്മീഷൻ കേസ് എടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്.ആര്‍.ഡി.എസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. എച്ച്.ആര്‍.ഡി.എസിന്റെ നിയമ ലംഘനങ്ങൾ പുറത്തെത്തിച്ചിരുന്നു.