വയനാട്: കെന്‍സ പദ്ധതിക്കെതിരെ പ്രവാസി ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. റിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കെന്‍സ ഹോള്‍ഡിംഗ്‌സിന്റെ വയനാട്ടിലെ റിസോര്‍ട്ട് പദ്ധതിക്കെതിരെ നേരത്തെ തന്നെ നിരവധി നിക്ഷേപകര്‍ നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതൽ പരാതികൾ ഉയരുന്നത്. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാൻ മുഹമ്മദ് ഷിഹാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനും പദ്ധതിയുടെ പേരിൽ ക്രിമിനില്‍ ഗൂഢാലോചന നടത്തിയതിനും കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.