തിരുവനന്തപുരം;ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ സംസ്ഥാന തീരദേശത്തുടനീളം പരമ്പരാഗത യാന എൻജിനുകൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് ഏകദിന സംയുക്ത പരിശോധന നടത്തുവാൻ തീരുമാനിച്ചതായി ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
അപേക്ഷ സ്വീകരിക്കൽ, പ്രാഥമിക പരിശോധന, അപ്ലോഡിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനാൽ ഇതിനകം സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച അപേക്ഷകളിലുള്ള സംയുക്ത പരിശോധനയാണ് 27ന് നടക്കുന്നതെന്നും അന്നേ ദിവസം രാവിലെ എട്ട് മണിക്ക് തന്നെ അപേക്ഷകർ യാനവും എൻജിനുകളും അസൽ രേഖകളുമായി പരിശോധനാ കേന്ദ്രത്തിൽ എത്തണമെന്നും ഫിഷറീസ് ഡയറക്ടർ അറിയിച്ചു.