കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗം നിരോധിച്ചതായി റിപ്പോർട്ടുകൾ . വിഡിയോകൾ, പാട്ടുകൾ തുടങ്ങി മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഒന്നും ബസിനുള്ളിൽ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് നടപടി എന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുട കാര്യാലയം പ്രസ്താവിക്കുകയും ചെയ്തു .
നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും. ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വിഡിയോ, ഗാനങ്ങൾ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്.അതിനെത്തുടർന്നാണ് നടപടി.