തിരുവനന്തപുരം: അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാണ് ഏതു സർക്കാരിന്റെയും യജമാനന്മാരെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അങ്ങനെയുള്ളവർക്ക് വീട്ടിൽ നിന്ന് അധികനാൾ ഭക്ഷണം കഴിക്കാനാകില്ല. അവർ ജയിലുകളിൽ നിന്നും ഭക്ഷണം കഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.