തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഗവര്‍ണര്‍ തറരാഷ്ട്രീയം കളിക്കുകയാണെന്ന് സുധാകരന് വിമർശിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നും സുധാകരന് വ്യക്തമാക്കുന്നു .
ഗവര്‍ണര്‍ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാന് തകര്‍ത്തു. ഗവര്‍ണ്ണര്‍ രാഷ്ട്രീയം പറയുന്നതില്‍ വിയോജിപ്പുണ്ട്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമില്ല. ഗവര്‍ണര്‍ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.