തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവര്‍ണറെന്നും സതീശന്‍ വിമര്‍ശിക്കുകയും ചെയ്തു.
സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗവര്‍ണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി .