കോട്ടയം: കിഴക്കമ്പലത്ത് മർദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
സിപിഎം പ്രവർത്തകരായ നാലുപേർ ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ മർദിച്ചത്. കേസിൽ സിപിഎം കാവുങ്ങൽ പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ(36), പാറാട്ടുവീട്ടിൽ സൈനുദീൻ സലാം(27), നെടുങ്ങാടൻ ബഷീർ(36), വലിയപറമ്പിൽ അസീസ്(42) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.