കണ്ണപുരം:പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെഎസ് പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ കെ പ്രജുൽ (34), ചിറക്കൽ സ്വദേശി പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.
കണ്ണൂർ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടൽ ഉടമ വിപിൻ്റെ ഭാര്യയാണ് പൂർണിമ. ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ ശനിയാഴ്ച്ച പുലർച്ചെ രണ്ടരക്കാണ് അപകടം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.