കോഴിക്കോട്: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നിയമനം നൽകിയ എച്ച്ആർഡിഎസ് എന്ന എൻജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎമ്മിനാണ് സ്ഥാപനവുമായി ബന്ധമെന്ന ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്.
സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തതെന്നും ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ‘എസ്എഫ്ഐയുടെ ഒരു മുൻ നേതാവാണ് സ്വപ്നക്ക് ജോലി ശരിയാക്കി നൽകിയത്. സിപിഎമ്മിന്‍റെ ഉന്നതനായ നേതാവാണിപ്പോളിദ്ദേഹം’. ബിജെപിക്ക് സ്ഥാപനവുമായി ബന്ധമില്ലെന്നും ബിജെപി അധ്യക്ഷൻ വിശദീകരിക്കുകയും ചെയ്യുന്നു.