തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാൻ ആലോചനയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രാത്രി ഉപയോഗത്തിൽ നിരക്ക് കൂട്ടാതെ പറ്റില്ല. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർധനയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.