തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഗവർണർ രംഗത്ത്. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്സണൽ സ്റ്റാഫുകൾ ഉണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്. നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്.
സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.