‘മഹാനടി’യുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസിൻ്റെ 21-ാം ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി. ഇത് തൻ്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തീകരിച്ച വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.
ബാഹുബലി താരം പ്രഭാസിനൊപ്പം താന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിതെന്നും അദ്ദേഹത്തിൻ്റെ അഭിനയ മികവും ലാളിത്യവും ഏറെ ആകര്‍ഷിച്ചുവെന്നും ബിഗ് ബി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിലവില്‍ ‘പ്രോജക്ട് കെ’ എന്നാണ് അറിയപ്പെടുന്നത്. മികച്ച താരങ്ങളെ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന്‍-പ്രഭാസ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രം.
വൈജയന്തി മൂവീസിൻ്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് പ്രഭാസിൻ്റെ നായികയായി എത്തുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. സാങ്കല്‍പ്പിക മൂന്നാം ലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.