കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്ത് ചെയ്തുവെന്നാണ് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തിന് പിന്തുണ നൽകാൻ സിനിമ വ്യവസായം എന്ത് ചെയ്തുവെന്നും ഡബ്ല്യുസിസി ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട് 5 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് വിമൻ ഇൻ സിനിമ കളക്ടീവിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ്
2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം…..
ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?
എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു.
അവള്‍ക്കൊപ്പം
അതിജീവിതയ്‌ക്കൊപ്പം ഡബ്ല്യുസിസി
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FWomeninCinemaCollective%2Fposts%2F4896444803796991&show_text=true&width=500