ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് രണ്ടില്‍ താഴെയെത്തി 1.8%. 60,298 പേരാണ് ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 2,53,739. ഇന്നലെ 325 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 5,11,230.