ബെംഗളൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ വിഷയങ്ങളിലെ 2022–23 വർഷത്തെ ഉപരിപഠന–ഗവേഷണ പ്രവേശനത്തിന് മാർച്ച് 22 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കോഴ്‌സുകൾ
1. പിഎച്ച്ഡി, എംടെക് (റിസർച്)
2. എംടെക്, എം ഡിസൈൻ, എം മാനേജ്മെന്റ് (കോഴ്സ് പ്രോഗ്രാമുകൾ)
3. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകൾ
4. പിഎച്ച്ഡി, എംടെക് (എക്സ്റ്റേണൽ റജിസ്ട്രേഷൻ)
ഒക്ടോബർ 31ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന അവസാന സെമസ്റ്റർ, ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ക്ലാസുകൾ ഓഗസ്റ്റിൽ തുടങ്ങും. വെബ്സൈറ്റ്: www.iisc.ac.in.