കൊച്ചി: കൊവിഡ് മുന്നണി പോരാളികള്‍ക്ക് 50 ശതമാനം ഇളവുമായി കൊച്ചി മെട്രോ. കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് വഴി ഇതിന്റെ പ്രയോജനം മുന്നണി പോരാളികള്‍ക്ക് ലഭിക്കും.
ഡോക്‌ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്‌റ്റ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ആതുര ശുശ്രൂഷകര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുക.
ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം കൊച്ചി വണ്‍ കാര്‍ഡ് കാണിച്ചാല്‍ യാത്രാ ഇളവ് നാളെമുതല്‍ ലഭിക്കും. പുതുതായി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിച്ചാല്‍ അവര്‍ക്കും ഇളവ് ലഭിക്കും.