കൊച്ചി: മലയാളി വ്യോമസോന പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യോമസേനാ യുദ്ധവിമാനം സുഖോയ്യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (25) ആണ് മരിച്ചത്.
ടെസ്പുരില്നിന്നു ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോര്‍ജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജോര്‍ജ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്കു പുറപ്പെട്ടു. എസ്ബിടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരൻ: ജിക്കു കുര്യാക്കോസ്.