ബീജിങ്: ഇന്ത്യ 54 ചൈനീസ് ആപ്പുകൂടി നിരോധിച്ചതിൽ ആശങ്ക രേഖപ്പെടുത്തി ചൈന. ചൈനയുൾപ്പെടെ എല്ലാ വിദേശ നിക്ഷേപകരെയും ഇന്ത്യ സുതാര്യവും വിവേചനരഹിതവുമായി പരിഗണിക്കുമെന്ന് കരുതുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് ഗാവോ ഫെങ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധവും സാമ്പത്തിക–- വ്യാപാര രംഗത്ത് വികസനവും ഉറപ്പാക്കാൻ നടപടി ഇന്ത്യ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെങ് പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആപ്പുകൾ നിരോധിച്ചത്.