ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ. ദീപുവിന്റെ മരണം വേദനാജനകമാണ്. വസ്തുതകൾ പുറത്തു വരട്ടെ. ഈ സമയത്ത് ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എം.എൽ.എ വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ സത്യം മനസിലാവും. ട്വന്റി ട്വന്റി ആരോപിച്ചത് പോലെ മർദനമേറ്റാണ് മരിച്ചതെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആദ്ദേഹം പറഞ്ഞു.
ശനിയാഴ്ച സംഭവം നടന്ന് തിങ്കളാഴ്ച വരെ ഒരു പരാതിയും കിട്ടിയിരുന്നില്ല. ഇത്തരത്തിൽ ഒരു സംഭവം നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.