തിരുവനന്തപുരം: അമ്പലമുക്കിലെ പൂക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തിയതായി റിപ്പോർട്ടുകൾ. രാജേന്ദ്രന് താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പ്രതി ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
പേരൂര്‍ക്കട പോലീസ് സ്റ്റേഷന് സമീപത്താണ് രാജേന്ദ്രന് ജോലി ചെയ്തിരുന്നത്. ഇതിന് സമീപത്ത് തന്നെയാണ് ഹോട്ടലിലെ ജീവനക്കാരും താമസിച്ചിരുന്നത്. ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് കത്തി പുറത്തെടുത്തത്. കത്തി പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്.
കത്തി ഓട്ടോയില്‍ പോകുമ്പോള്‍ വലിച്ചെറിഞ്ഞെന്നും ബൈക്കില്‍ പോകുമ്പോള്‍ കളഞ്ഞെന്നുമായിരുന്നു പ്രതി മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രതി പോയ സ്ഥലങ്ങളിലെല്ലാം പോലീസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല.