തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും യാതൊരു കാരണവശാലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിലെ അഭ്യസ്ത്ഥവിദ്യരായ യുവതി യുവാക്കളോടുള്ള കടുത്ത നീതി നിഷേധമായിരിക്കും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുളള തീരുമാനം. കോവിഡ് മാഹാമാരി മൂലം നിയമനങ്ങള്‍ നടത്തുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. രാജ്യം 45 വര്‍ഷത്തിലെ ചരിത്രത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും സമ്പൂര്‍ണ്ണമായ സ്വകാര്യവത്ക്കരണ നയവുമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര ബഡ്ജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും തന്നെയില്ല.
കേരളത്തിലെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പ്രായം ഒരു ദിവസം പോലും വര്‍ദ്ധിപ്പിക്കാനുള്ള ഏതുതരത്തിലുള്ള തീരുമാനം ഉണ്ടായാലും ശക്തമായ പ്രക്ഷോഭവുമായി എഐവൈഎഫ് മുന്നോട്ടുവരുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.