കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ ഇനി നിയമനം വനിതകൾക്കു മാത്രം. മെയിൻ ലിസ്റ്റിലെ പുരുഷന്മാർക്കെല്ലാം നിയമന ശുപാർശ നൽകിക്കഴിഞ്ഞു. സപ്ലിമെന്ററി ലിസ്റ്റിൽ പുരുഷ ഉദ്യോഗാർഥികൾ ഉണ്ടെങ്കിലും മെയിൻ ലിസ്റ്റ് അവസാനിച്ചതിനാൽ നിയമനം നടത്താൻ കഴിയില്ല. വാട്ടർ അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്ത 70 ഒഴിവിലേക്കു പുതിയ റാങ്ക് ലിസ്റ്റിൽനിന്നേ ഇനി നിയമനം നടത്താൻ കഴിയൂ. പുരുഷ ഉദ്യോഗാർഥികൾക്കു നീക്കിവച്ച ഒഴിവുകളാണിത്.
3207 പേരാണു മെയിൻ ലിസ്റ്റിൽ. 2020 ജനുവരി 14നു നിലവിൽ വന്ന ലിസ്റ്റിന് 2023 ജനുവരി 13 വരെ കാലാധിയുണ്ടെങ്കിലും മെയിൻ ലിസ്റ്റിലെ ബാക്കി വനിതാ ഉദ്യോഗാർഥികൾക്കുകൂടി ശുപാർശ നൽകുന്നതോടെ ലിസ്റ്റ് അവസാനിക്കും.
ഇതുവരെ 2788 പേർക്കു ശുപാർശ ലഭിച്ചിട്ടുണ്ട്. മെയിൻ ലിസ്റ്റിൽ 2876–ാം റാങ്ക് വരെ വനിതകൾക്കും 3198–ാം റാങ്ക് വരെ പുരുഷന്മാർക്കുമാണു ശുപാർശ ലഭിച്ചത്.