തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സിഐക്ക് മർദനമേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം.
തലയ്ക്ക് പരിക്കേറ്റ സിഐ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സിഐ അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇവര്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം വിരട്ടിയോടിക്കാനാണ് പോലീസ് ശ്രമിച്ചത്.
അതിനിടെയാണ് സംഘത്തിലെ ചിലര്‍ പിന്നില്‍ നിന്ന് സിഐയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് സിഐയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു.
ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സിഐയെ അടക്കം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.