റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വിദേശിയുടെ കാറിൽ നിന്ന് 13,547 ലഹരി ഗുളികകൾ (Narcotics pills) സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അസീറിൽ (Asir) വെച്ചായിരുന്നു സംഭവം. അൽ ഹുറൈദയിലെ ചെക്ക് പോസ്റ്റിൽ വെച്ചാണ് മയക്കുമരുന്ന് ശേഖരവുമായി വിദേശി പിടിയിലായതെന്ന് അസീർ പൊലീസ് അറിയിച്ചു.
ചെക്ക് പോസ്റ്റിലെ പതിവ് പരിശോധനയ്‍ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വിദേശിയുടെ വാഹനത്തിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് 13,547 ലഹരി ഗുളികകൾ വാഹനത്തിനുള്ളിൽ നിന്ന് കണ്ടെടുത്തത്. തുടർ നടപടികൾക്കായി പിടിച്ചെടുത്ത വാഹനവും മയക്കുമരുന്നും ഉൾപ്പെടെ പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അസീർ പൊലീസ് അറിയിച്ചു.
സൗദിയിൽ ഫ്ലാറ്റിൽ പൂട്ടിയിട്ട മലയാളി വനിതയെ എംബസിയും സാമൂഹികപ്രവർത്തകരും രക്ഷപ്പെടുത്തി
റിയാദ്: കരാർ കമ്പനി (Contracting firm) റൂമിൽ പൂട്ടിയിട്ട മലയാളി വനിതയെ ഇന്ത്യൻ എംബസിയും (Indian Embassy Riyadh) സാമൂഹിക പ്രവർത്തകരും (Social workers) ചേർന്ന് രക്ഷപ്പെടുത്തി. റിയാദിലെ മലസിലുള്ള (Al Malaz, Riyadh) ഒരു ഫ്ലാറ്റിൽ ദിവസങ്ങളായി പുറംലോകം കാണാൻ അനുവദിക്കാതെ പൂട്ടിയിടപ്പെട്ട കായംകുളം സ്വദേശിനിയാണ് നാടണഞ്ഞത്.