ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,920 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരില്‍ 4837 പേരുടെ കുറവ് രേഖപ്പെടുത്തി.
ഇന്നലെ 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 66,254 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 2,92,092 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.07 ശതമാനമാണ് ടിപിആര്‍.