തിരുവനന്തപുരം: 15–ാം കേരള നിയമസഭയുടെ 4–ാം സമ്മേളനത്തിനു മുന്നോടിയായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രകടനമായി പുറത്തേക്കുപോയി. പ്രതിപക്ഷനേതാവിനോട് ഗവർണർ ക്ഷുഭിതനായി. ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സമയമല്ല. പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെയാണ് ഇറങ്ങിപ്പോയത്. അവസാനമണിക്കൂറിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്.
അസാധാരണ സാഹചര്യത്തെ ഗവർണർ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ മറികടന്നത്. ഇതിന് പിന്നാലെ സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.