നടന്‍ കോട്ടയം പ്രദീപിൻ്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ. കോട്ടയം പ്രദീപിൻ്റെ ഓര്‍മ്മയും താരം പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ തന്നെ വിളിച്ച് ഒരുമിച്ചഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു, പിന്നീട് മിറാഷ് എന്ന സുഹൃത്തിൻ്റെ പ്രൊജക്ടില്‍ ഒരുമിച്ച്. ഡബ്ബിങ്ങിനും പ്രമോഷനനും കാണാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്, ഇനിയും കാത്തിരിക്കുകയാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം പ്രദീപിൻ്റെ അന്ത്യം. ശാരീരികാസ്വസ്ഥതകളെതുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജിപിയുടെ കുറിപ്പ്
‘ഒരിക്കല്‍ എൻ്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന്‍ എന്നെ വിളിച്ചു. ജിപിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ ഒരുപാട് സിനിമയില്‍ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാന്‍ പറഞ്ഞു.
എൻ്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വര്‍ധിച്ചു. ഭാഗ്യവശാല്‍ സുഹൃത്ത് മിറാഷ് ചെയ്യുന്ന പ്രോജെക്ടില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഡബ്ബിങ്ങിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞതാണ്. ഡബ്ബിങ്ങിനും പ്രൊമോഷനും ഞങ്ങള്‍ കാത്തിരിക്കുകയാണ് പ്രദീപേട്ടാ! പ്രണാമം. ഓം ശാന്തി’.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpadmasoorya%2Fposts%2F488854425934994&show_text=true&width=500